ഗ്രാന്മ ബുക്സ് പ്രസാധകരെക്കുറിച്ച്

 

എന്റെ നീല പൊന്മാൻ എഴുത്തുകാരി ഡോ: ഖദീജ മുംതാസ്, നാടകക്കാരനും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീ.ബാബു പറശ്ശേരി, സിനിമാ/പരസ്യചിത്ര ഡയറക്ടർ ശ്രീ. സുധീർ അമ്പലപ്പാട്, ഡോ : പ്രശാന്ത്, ലോക്കോ പൈലറ്റ് ശ്രീ.കർത്താ എന്നിവർ ഗ്രാൻമ ബുക്സ് പ്രസാധകൻ ശ്രീ. സജീവൻ മാണിക്കോത്തിൽ നിന്നും സ്വീകരിക്കുന്നു. ജനുവരി 7 ന് പ്രകാശനം ചെയ്ത നീലപൊന്മാൻ വായനക്കാരുടെ കൈകളിലെത്തികൊണ്ടിരിക്കുന്നു. നേരിട്ട് വിൽപ്പന നടത്തുന്ന ഒരാൾകൂടിയാണ് പ്രസാധകൻ സജീവൻ. വിലാസം മെസേജ് ചെയ്താൽ നീല പൊൻമാൻ ചിറകു വീശി നിങ്ങൾക്കരികിലെത്തുകയോ പ്രസാധകർ നേരിട്ട് എത്തിക്കുകയോ ചെയ്യും. ഗ്രാൻമ ബുക്സിനെ/ നല്ല വായനക്കാരനും എഴുത്തുകാരനും കൂടിയായ സജീവനെ നീല പൊൻമാൻ പ്രസിദ്ധീകരണത്തിന് ഏൽപ്പിക്കുമ്പോൾ എനിക്കുറപ്പായിരുന്നു - പുസ്തകം കെട്ടികിടക്കാതെ വായനക്കാരിലെത്തുമെന്ന്.. സജീവന്റെ സ്വന്തം പുസ്തകം തയ്യാറാവുകയാണ്. വിപുലമായ സൗഹൃദവും ഒട്ടേറെ അനുഭവവുമുണ്ട് ഈ മനുഷ്യന് . പുസ്തകങ്ങളെ പ്രണയിക്കുന്ന പ്രസാധകനാണ്. പ്രസിദ്ധീകരണത്തിനു ലഭിക്കുന്ന ഓരോ പുസ്തകവും കെട്ടിലും മട്ടിലും മനോഹരമാക്കാൻ കൂടി ഗ്രാൻമയുടെ ജീവനാഡിയായ സജീവൻ ശ്രദ്ധിക്കാറുണ്ട്. നന്ദി.

...............................................................................

നീലപൊന്മാൻ വി പി പി യായി തപാലിൽ ലഭിക്കാൻ വിലാസവും പിൻകോഡും ഫോൺനമ്പറും 9074452521  വാട്സാപ്പ് നമ്പറിൽ  അയക്കുക.

9074452521 നമ്പറിൽ  GooglePay/ PhonePay/ PayTM ചെയ്ത് വിലാസം പിൻകോഡ്        സഹിതം 9074452521 നമ്പറിൽ വാട്‍സ്ആപ്പ്  ചെയ്താലും മതി.

............................................................................... 








Comments

Popular posts from this blog

നീല പൊന്മാൻ - മുൻ കവർ ചിത്രം

നീലപൊന്മാൻ - പ്രകാശന ചടങ്ങ് - 07 -02 -2023 ചെന്നൈ