Posts

Showing posts from November, 2023

നിശ്ചലമാവാതിരുന്നത് ...

  ചെറുകഥ സുനിൽ കോടതി ഫൈസൽ,  9961077070 ,  sunilkodathifaizal@gmail.com *നിശ്ചലമാവാതിരുന്നത് ...* ...................................................... അന്ന് സന്ധ്യ കനത്തു വന്ന ഒരു നേരത്താണ് നഗര റോഡിൽ വിയർത്തു കുളിച്ച് തളർന്നു വീണത്.  ജീവിതം ഒന്നു പിടഞ്ഞു. അപരിചിതരായ രണ്ടു മനുഷ്യരാണ്  കൈത്താങ്ങായത്. ആശുപത്രിയിലേക്ക് അവർ  കൂട്ടു വന്നതിനാൽ ജീവിതം നിശ്ചലമാവാതെ തുടർന്നും ഒഴുകിക്കൊണ്ടിരിക്കുന്നു. നഗരത്തിൽ വാടകക്കു താമസിച്ചിരുന്ന മൂന്നാം നിലയിലെ റൂമിൽ നിന്നും ഓടിയിറങ്ങുകയായിരുന്നു. ജനറൽ ആശുപത്രിയിൽ വെച്ച് മാലാഖകളായി മുൻപിൽ കണ്ട നഴ്‌സുമാർ  ഒരു പിടി ഗുളികകൾ കഴിപ്പിച്ചതും , പിന്നീട് ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് കുതിക്കുന്നതും , സ്ട്രെച്ചർ വരാന്തയിലൂടെ നീങ്ങുന്നതും മങ്ങലുള്ള കാഴ്ചയായി ഓർമ്മയിലുണ്ട്. റൂമിൽ നിന്നും ഓടിയിറങ്ങുന്നതിന് മുമ്പ് , നെഞ്ചു തടവി കട്ടിലിൽ കിടന്നപ്പോൾ രാത്രി വിശ്രമിച്ച്, പിറ്റേന്ന് അവധിയെടുത്ത് ആശുപത്രിയിൽ പോയി ചെക്കപ്പ് നടത്താം എന്ന് ഞാൻ ചിന്തിച്ചതാണ്. വിയർപ്പ് അമിതമായി, ഇടതു കൈ വേദന അനുഭവപ്പെട്ടപ്പോഴാണ് ലക്ഷണക്കേട് തോന്നി ഓടിയിറങ്ങിയത്. ...